ബെംഗളൂരു: പണയ സ്വർണം കവർന്ന കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. സംഭവത്തിൽ ഗോൾഡ് ലോൺ ഓഫിസർ സഞ്ജയ് ടി പി പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ ദാവണഗെരെയിലെ കാത്തലിക് സിറിയൻ ബാങ്കിൽ നിന്നാണ് മൂന്നര കിലോഗ്രാം സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നത്.
ബാങ്കിൽ ഉപഭോക്താക്കൾ പണയം വെച്ച സ്വർണമെടുത്ത് മറ്റു ബാങ്കുകളിൽ പണയം വെച്ചാണ് ഇയാൾ കവർച്ച നടത്തിയത്. മോഷ്ടിച്ച സ്വർണം അന്വേഷണ സംഘം കണ്ടെത്തിയത് ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ് എന്നിവിടങ്ങളിൽ നിന്നാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.