+

ശരിയാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് യുഎഇയില്‍ ബാങ്കിന് 35 ലക്ഷം ദിര്‍ഹം പിഴയിട്ടു

യുഎഇയില്‍ ബാങ്കുകള്‍ ശരിയാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതര്‍ പരിശോധന നടത്തിയിരുന്നു.

ശരിയാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് പിഴയിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ. 35 ലക്ഷം ദിര്‍ഹം പിഴയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിനെ വിലക്കിയിട്ടുണ്ട്. യുഎഇയില്‍ ബാങ്കുകള്‍ ശരിയാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഈ ബാങ്ക് ശരിയാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ മേല്‍നോട്ടം നിയന്ത്രിക്കുന്ന നിയമത്തിലെ 137ാം വകുപ്പ് പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബാങ്കിന്റെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Trending :
facebook twitter