+

ബസൂക്ക ഒടിടിയിൽ

 നവാഗതനായ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത  'ബസൂക്ക' വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വ്യത്യസ്ത ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ചിത്രം ഒരു ഗെയിം ത്രില്ലറാണ്.  സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു വി. അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ നിർവഹിച്ചിരിക്കുന്നു. 

സി5-ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മേയ് 25ന് ചിത്രം ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
 
facebook twitter