+

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ഫ്ളക്സ് കീറിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം ലഭിച്ചു

എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികം കരിദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കലക്റേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ

കണ്ണൂർ: എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികം കരിദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കലക്റേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ളോക്ക് സെക്രട്ടറിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.

കലക്ടറേറ്റ് മാർച്ചിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഫ്ലക്സ് കീറിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായത്. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വ്യാഴാഴ്ച്ച രാവിലെ അറസ്റ്റുചെയ്തത്. തൻ്റെ വീടിന് മുൻപിൽ സ്ഥാപിച്ച തകർക്കപ്പെട്ട ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ രേഖ കാണണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് സനീഷിനെ വ്യാഴാഴ്ച്ച രാവിലെ പത്തുമണിക്ക് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരി വിളിച്ചു വരുത്തിയത്.

കലക്ടറേറ്റ് മുൻപിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയതെന്നാണ് പൊലിസ് പറയുന്നത്..ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അതേ ദിവസം വൈകിട്ട് സനീഷിന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകർക്കപ്പെട്ടിരുന്നു സനീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പൊലിസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് ജില്ലാ അദ്ധ്യക്ഷൻ വിജിൽ മോഹൻ കുറ്റപ്പെടുത്തി. 

മലപ്പട്ടത്ത് ഗാന്ധിജിയുടെ സ്തൂപം തകര്‍ത്ത സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് സനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും ആരോപിച്ചു. മലപ്പട്ടം അടുവാപ്പുറത്തുള്ള പി.ആർ സനീഷിൻ്റെ വീടിൻ്റെ ജനൽ ചില്ലുകൾ സി.പി.എം പ്രവർത്തകർ തകർത്തിരുന്നു. 

മലപ്പട്ടത്ത് നടന്ന പ്രതിഷേധ പൊതുയോഗത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനീഷിനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രസംഗിച്ചിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സനീഷിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

facebook twitter