സൈറന്‍ മുഴങ്ങിയാല്‍ ജാഗ്രത ; നിര്‍ദ്ദേശങ്ങളിങ്ങനെ

06:36 AM May 10, 2025 | Suchithra Sivadas

പാക് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളുമായി പാകിസ്ഥാന്‍ പ്രകോപനം ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാം ഇന്ത്യന്‍ സേന നിഷ്പ്രഭമാക്കിയിട്ടുണ്ട്. എങ്കിലും പൊതുജനങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ അറിയേണ്ട ചിലതുണ്ട്. സൈറണ്‍ മുഴങ്ങിയാല്‍ എന്ത് ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സൈറണ്‍ മുഴങ്ങിയാല്‍ എന്ത് ജോലിയായാലും ഉടന്‍ നിര്‍ത്തിവച്ചിട്ട് എറ്റവും അടുത്ത ഷെല്‍ട്ടറിലേക്ക് മാറുക എന്നതാണ് ഏറ്റവും പ്രധാനം.


ഷെല്‍ട്ടറില്ലെങ്കില്‍ നല്ല അടച്ചുറപ്പുള്ള മുറിയില്‍ കയറുക. ബേസ്‌മെന്റിലേക്ക് മാറാന്‍ പറ്റിയാല്‍ ഏറ്റവും നല്ലത്. വീട്ടിലെ എല്ലാ ജനാലകളും വാതിലുകളും അടയ്ക്കുക. കട്ടിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിച്ച് മറയ്ക്കുക. എല്ലാ ലൈറ്റുകളും അണയ്ക്കുക. ജനറേറ്ററുകളോ ഇന്‍വര്‍ട്ടറോ പ്രവര്‍ത്തിപ്പിക്കരുത്. അത്യാവശ്യമെങ്കില്‍ ടോര്‍ച്ചോ മെഴുകുതിരിയോ ഉപയോഗിക്കുക. അടിയന്തര സാഹചര്യങ്ങള്‍ക്കായി എമര്‍ജന്‍സി കിറ്റ് കരുതുക. അത്യാവശ്യ മരുന്നുകളും വെള്ളവും. കേടുവരാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ബാറ്ററിയും പവര്‍ബാങ്കും ഉള്‍പ്പെടുന്നതാവണം എമര്‍ജന്‍സി കിറ്റ്. എസ്എംഎസ് അലര്‍ട്ടുകള്‍ ശ്രദ്ധിക്കണം സ്ഥിതിഗതികള്‍ ശാന്തമായാല്‍ വീണ്ടും സൈറണ്‍ മുഴങ്ങും. എല്ലാം സുരക്ഷിതമാണെന്നാണ് അതിനര്‍ത്ഥം. അപ്പോള്‍ മാത്രമേ പുറത്തിറങ്ങാവു.