ചേരുവകൾ
ബീഫ് – 1/4 കിലോ
സവാള -2
Trending :
പചമുളക് – 3
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 സ്പൂൺ
ഗരം മസാല -1/2റ്റീസ്പൂൺ
മഞ്ഞൾപൊടി – 1/4റ്റീസ്പൂൺ
ഉരുളൻ കിഴങ്ങ് -1
വേപ്പില – ആവശ്യത്തിന്
മുട്ട – 2
മല്ലിയില – 2 ഇതൾ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ബ്രഡ്ക്രംസ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ച ശേഷം മിക്‌സ് ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടക്കുക. ഒരു പാനിൽ അൽപം ഓയിൽ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റി ഇതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ഉരുളക്കിഴങ്ങ്, വേവിച്ച ബീഫ്, മല്ലിയില, വേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. നന്നായി വെന്ത ശേഷം വാങ്ങിവെച്ച് ചൂടാറുമ്പോൾ കട്‌ലറ്റ് ഷേപ്പിൽ പരത്തുക. പിന്നീട് മുട്ടയിലും ബ്രഡ്ക്രംസിലും മുക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം.