നാരങ്ങയുടെ ഗുണങ്ങളെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. എന്നാൽ നാരങ്ങയോളം ഗുണങ്ങളാണ് നാരങ്ങാ തൊലിക്കുമുള്ളത്. പലർക്കും ഈ വസ്തുത അറിയില്ലെന്നതാണ് വാസ്തവം.
വിറ്റാമിൻ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ. നാരങ്ങ നീരിനെക്കാൾ പോഷകം നാരങ്ങാ തൊലിയിലുണ്ടെന്നതാണ് സത്യം. നാരങ്ങാ നീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയേക്കാൾ കൂടുതൽ നാരങ്ങാ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഡി ലിമോണിൻ എന്ന ആൻ്റി ഓക്സിഡന്റും അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായകമാണ്.
നാരങ്ങാ തൊലിയിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.
മുഖക്കുരു, പിഗ്മെൻ്റേഷൻ എന്നിവയ്‌ക്കെതിരെ പോരാടാൻ നാരങ്ങാ തൊലി സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡും വിറ്റാമിൻ സിയും ചുളിവുകളെ തടയുന്നു. മുഖത്തെ പാടുകൾ കുറയ്‌ക്കുന്നു.
നാരങ്ങാ തൊലിയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡ്, വിറ്റാമിൻ സി, പെക്റ്റിൻ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കുന്നു. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും ഇത് സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നാരങ്ങാ തൊലി സഹായിക്കും. വായുടെയും മോണയുടെയും ആരോഗ്യത്തിനും നാരങ്ങാ തൊലി നല്ലതാണ്. വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകുന്ന മോണയിലെ രക്തസ്രാവം, സ്കർവി പോലുള്ള രോഗങ്ങളെ ചൊറുക്കുന്നു.ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.
നീരെടുത്ത നാരങ്ങാ വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ ഒരു നുള്ള് ചേർത്ത് കലക്കി കുടിക്കുന്നതും നല്ലതാണ്.