
തൃശൂര്‍: ബിവറേജ് കോര്‍പ്പറേഷന്റെ ചാലക്കുടി ഔട്ട് ലെറ്റില്‍ മോഷണം. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും 41,000 രൂപയുടെ വിദേശ മദ്യവും മോഷ്ടാവ് കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ബിവറേജിന്റെ ഒന്നാം നിലയിലെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. സ്ഥാപനത്തിലെ സിസിടി.വി. ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്. ചാലക്കുടി പോലീസെത്തി അന്വേഷണം ആരംഭിച്ചു.