+

പെൺ ക്രിമിനലിന് ഒത്താശ ചെയ്യുന്ന മന്ത്രിമാരും പാർട്ടിയും ; ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ്റെ ജയിൽ മോചനത്തിന് വഴി തുറക്കുമ്പോൾ

വിവാദ നായികയായ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിന് ഭരണതലത്തിലും പാർട്ടിതലത്തിലും ശക്തമായ പിടിപാടുകൾ രാഷ്ട്രീയ ചർച്ചയാകുന്നു.

കണ്ണൂർ : വിവാദ നായികയായ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിന് ഭരണതലത്തിലും പാർട്ടിതലത്തിലും ശക്തമായ പിടിപാടുകൾ രാഷ്ട്രീയ ചർച്ചയാകുന്നു. ഭരണകക്ഷിയിലെ ചില മന്ത്രിമാരും പാർട്ടി നേതാക്കളും സർക്കാരിൽ ചെലുത്തിയ സ്വാധീനമാണ് ഷെറിൻ്റെ ജയിൽ മോചനത്തിന് വഴി തുറക്കുന്നത്. സർക്കാരിൻ്റെ ഇമേജോ വിവാദങ്ങളോ ഭയക്കാതെയാണ് പിണറായി സർക്കാരിലെ രണ്ടു മന്ത്രിമാർ ഷെറിനെ കാരാഗൃഹമോചിതയാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും ചില ഉന്നത നേതാക്കളും ചേർന്നപ്പോൾ മറ്റൊരു തടവുപുള്ളിക്കും കിട്ടാത്ത അവസരം ഷെറിന് ലഭിച്ചു. 

Ministers and party supporting female criminals; When Bhaskara Karanwar opens the way for the release of Sherin, an accused in the murder case

ഇതോടെ ജയിലിന് അകത്തു പോലും അടിപിടി കേസിൽ പ്രതിയായ ഷെറിനെ തേടി ജയിൽ മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തിയത്. ഇതിൻ്റെ നടപടിക്രമങ്ങൾ നടന്നുവരികയാണ്. ജയിൽ മോചന നടപടികൾ ആഭ്യന്തര വകുപ്പ് ദ്രുതഗതിയിൽ നടന്നുവരികയാണെന്നാണ് വിവരം.

നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും. ജൂലൈ 24-വരെയാണ് ഷെറിന്റെ പരോൾ കാലാവധി. ഇതിനകം ജയിലിലേക്ക് എത്തി ഷെറിന് ജയിൽ മോചിതയാകാം. ഇവരെ ജയിലിൽ ഹാജരാകണമെന്ന് അധികൃതർ വിവരമറിയിച്ചിട്ടുണ്ട്.

ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിൻ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവർണർ അംഗീകരിച്ചത്.
നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇവർക്ക് അടിക്കടി പരോൾ ലഭിച്ചത് വിവാദത്തിന് വഴിവെച്ചു. ഇതിനിടെ തന്നെ ഷെറിൻ ജയിലിൽ നൈജീരിയക്കാരിയായ സഹതടവുകാരിയെ മർദിച്ചതിന് ടൗൺപൊലിസ് കേസെടുത്തിരുന്നു.

ഇതോടെ രാജ്ഭവൻ വിഷയത്തിൽ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഷെറിൻ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശുപാർശ ഗവർണർ വിശദമായി പരിശോധിച്ചു. തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു.

പതിനാല് വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ അഞ്ഞൂറ് ദിവസത്തോളമാണ് ഷെറിന് പരോൾ ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവും കൂടി പരോൾ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നൽകാൻ ജയിൽ ഉപദേശകസമിതി ശുപാർശ ചെയ്തത്.

2009 നവംബർ ഏഴിനാണ് ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001-ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ മറ്റ് ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.

2010 ജൂൺ 11-നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെവെച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. 

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉയർന്നു. കണ്ണൂർ വനിതാ ജയിലിൽ നിന്നും നൈജീരിയൻ സഹതടവുകാരിയെ ഷെറിൻ മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയക്കാരിയെ പൂജപ്പുര ജയിലിന് മാറ്റിയാണ് ജയിൽ അധികൃതർ പ്രശ്നം പരിഹരിച്ചത്. ഭരണതലത്തിൽ ചില മന്ത്രിമാരുമായുള്ള സൗഹൃദമാണ് ഷെറിൻ്റെ ജയിൽ മോചനം സാധ്യമാകാനുള്ള വഴി തുറന്നത്.

Trending :
facebook twitter