പഴയത് കൊടുത്ത് പുതിയത് വാങ്ങാം; ബി​ഗ് എക്സ്ചേഞ്ചിനൊപ്പം ഓഫറുകളുമായി റിലയൻസ് ഫാഷൻ ഫാക്ടറി

03:30 PM Jul 02, 2025 | AVANI MV

 കൊച്ചി : റിലയൻസ് റീട്ടെയിലിന്റെ ജനപ്രിയ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറി വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി രം​ഗത്തെത്തുകയാണ്.  അൺബ്രാൻഡഡ് ടു ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ പരമാവധി പ്രയോജനപ്പെടുത്താൻ ഇപ്പോൾ അവസരമൊരുങ്ങുകയാണ്. നിങ്ങളെ ജൂലൈ 20 വരെ എല്ലാ സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും.

 ഫാഷൻ ഫാക്ടറി ഒരുക്കുന്ന ഡിസ്കൗണ്ട് മേളയിലൂടെ  ഉപഭോക്താക്കൾക്ക് അവരുടെ  സ്റ്റൈൽ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.നിങ്ങളുടെ പഴയ, ബ്രാൻഡഡ്  അല്ലാത്ത വസ്ത്രങ്ങൾ ഫാഷൻ ഫാക്ടറി സ്റ്റോറുകളിൽ  എക്സ്ചേഞ്ച് ഫെസ്റ്റിവലിലൂടെ പുതിയ സ്റ്റൈലിഷ് ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള  അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

 നിങ്ങളുടെ പഴയ ഡെനിമുകൾ, ഷർട്ടുകൾ, ടീ-ഷർട്ടുകൾ അല്ലെങ്കിൽ കുട്ടികളുടെ വസ്ത്രങ്ങൾ എല്ലാം ഷോപ്പിൽ സ്വീകരിക്കുന്നതായിരിക്കും. പകരമായി, നിങ്ങൾക്ക് ഒരു തൽക്ഷണ എക്സ്ചേഞ്ച് കൂപ്പൺ ലഭിക്കും — ഡെനിമിന് ₹400 വരെയും, ഷർട്ടുകൾക്ക് ₹250 വരെയും, ടീ-ഷർട്ടുകൾക്ക് ₹150 വരെയും, കുട്ടികളുടെ വസ്ത്രങ്ങൾക്ക് ₹100 വരെയും — കൂടാതെ നിങ്ങളുടെ പുതിയ ബ്രാൻഡഡ്  പർച്ചേഴ്സുകൾക്ക് 50% വരെ കിഴിവും ലഭിക്കും.ദൈനംദിന അവശ്യവസ്തുക്കൾ മുതൽ ലീ, ലീ കൂപ്പർ, ജോൺ പ്ലെയേഴ്‌സ്, റെയ്മണ്ട്, പാർക്ക് അവന്യൂ,

കാനോ, പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി, വാൻ ഹ്യൂസെൻ, ലൂയിസ് ഫിലിപ്പ് തുടങ്ങിയ പ്രമുഖ ദേശീയ, അന്തർദേശീയ ബ്രാൻഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാണ്.