ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; പ്രതിപക്ഷ പ്രതിഷേധം തുടരും

07:36 AM Aug 19, 2025 | Suchithra Sivadas

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി പ്രതിപക്ഷം പ്രധാന കവാടത്തില്‍ പ്രതിഷേധിക്കും.

ബിഹാര്‍ വോട്ടര്‍പട്ടിക വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇമ്പീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഇന്ന് ഉണ്ടാകാന്‍ സാധ്യതയില്ല. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും.