+

മുഖം സുന്ദരമാക്കാൻ ആപ്പിൾ ഫേസ് പാക്കുകൾ

ഒരു ടീസ്പൂൺ അരച്ചെടുത്ത ആപ്പിൾ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ പാക്ക് ഇടാവുന്നതാണ്

ഒന്ന്

ഒരു ടീസ്പൂൺ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിൾ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

ഒരു ടീസ്പൂൺ അരച്ചെടുത്ത ആപ്പിൾ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും അൽപം ആപ്പിൾ പേസ്റ്റും രണ്ട് സ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Trending :
facebook twitter