കുളത്തില്‍ വീണ കുട്ടിയുമായി മരണപ്പാച്ചില്‍, ആംബുലൻസിന് മുന്നില്‍ അഭ്യാസവുമായി ബൈക്ക് യാത്രികൻ: കുട്ടി ഗുരുതരാവസ്ഥയില്‍

10:29 AM Jul 14, 2025 | Renjini kannur

കണ്ണൂർ :കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ.വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്.

താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നില്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.