തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വ്യാജ മോഷണക്കേസില്‍ കുടുക്കിയ ബിന്ദുവിന് പുതിയ ജോലി നല്‍കും. എംജിഎം പബ്ലിക്ക് സ്‌കൂളാണ് ജോലി വാഗ്ദാനം ചെയ്തത്. പ്യൂണ്‍ ആയിട്ടാണ് ജോലി. സ്‌കൂള്‍ അധികൃതര്‍ ബിന്ദുവിനെ വീട്ടിലെത്തി കണ്ടു. സ്‌കൂള്‍ അധികൃതരുടെ ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചു.
തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോയി തുടങ്ങുമെന്ന് ബിന്ദു പറഞ്ഞു.സ്‌കൂള്‍ അധികൃതര്‍ ബിന്ദുവിനെ വീട്ടിലെത്തി കണ്ടു. ബിന്ദുവിനെ വേണ്ട എല്ലാ പിന്തുണയും നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതരുടെ ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചു. .
കഴിഞ്ഞ ഏപ്രില്‍ 23നാണ് വീട്ടില്‍നിന്ന് മാല മോഷണം പോയതായി കാട്ടി അമ്ബലംമുക്ക് സ്വദേശി ഓമന ഡാനിയേല്‍ പേരൂർക്കട പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ വീട്ടിലെ ജോലിക്കാരിയായ ബിന്ദുവിനെ പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ഒരു രാത്രി മുഴുവൻ സ്‌റ്റേഷനിലിരുത്തി അവരെ ചോദ്യം ചെയ്യുകയുമായിരുന്നു.
പിറ്റേദിവസം 12വരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്റെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.