ജനനസര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പം മാറ്റാം : വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍

09:45 AM Mar 28, 2025 | Kavya Ramachandran

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിന്റെ  വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍. ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താം. സ്‌കൂള്‍ രേഖ തിരുത്തിയാലേ നിലവില്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനാകൂ. ഈ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ലഘൂകരിച്ചത്.

കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര് ഇനി ജനനസര്‍ട്ടിഫിക്കറ്റിലും മാറ്റാനാകും. ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു.