logo

വെറും 5 മിനിട്ടിനുള്ളില്‍ ബിരിയാണി

11:40 AM Jan 15, 2025 | Kavya Ramachandran

ചേരുവകള്‍

ബിരിയാണി അരി – 4 കപ്പ് (കഴുകി വെള്ളം കളഞ്ഞു വെക്കുക)

ചിക്കന്‍ – ഒരു കിലോ

Trending :

വെള്ളം – 6 കപ്പ് (1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം )

സവാള വലുത് – മൂന്നെണ്ണം

തക്കാളി വലുത് – 1

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍

പച്ചമുളക് – 4

നെയ്യ് – 2ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

പട്ട – 1 കഷണം

ഗ്രാമ്പൂ – മൂന്നെണ്ണം

ഏലക്കായ – മൂന്നെണ്ണം

വലിയ ജീരകം – 1/4 ടീസ്പൂണ്‍

ലെമണ്‍ ജ്യൂസ് – 1 ടീസ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

മുളകുപൊടി – 1 ടീസ്പൂണ്‍

മല്ലി, പൊതീന – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.

ചൂടായ കുക്കറിലേക്ക് എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം എന്നിവ ചേര്‍ക്കുക.

ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് , പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റണം.

അതിലേക്ക് ചിക്കന്‍, വെള്ളം, നെയ്യ്, ഗരം മസാല, മല്ലി, പൊതീന എന്നിവ ചേര്‍ക്കുക

അത് തിളയ്ക്കുമ്പോള്‍ കഴുകി വൃത്തിയാക്കിയ അരി ചേര്‍ക്കുക.

ശേഷം ഫുള്‍ ഫ്ളെയിമില്‍ ഒരു വിസില്‍ വന്ന ശേഷം കുക്കര്‍ ഓഫ് ചെയ്യുക.

പ്രഷര്‍ മുഴുവന്‍ പോയിട്ട് മാത്രം കുക്കര്‍ തുറക്കുക.