കഴുത്തിലെ കറുപ്പകറ്റാം

08:15 AM Sep 10, 2025 | Kavya Ramachandran

വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ ഇതാ.

തൈരും മഞ്ഞൾപ്പൊടിയും

ഒരു ടീസ്‌പൂൺ തൈരും അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

ബേക്കിങ് സോഡ

രണ്ട് ടേബിൾ സ്‌പൂൺ ബേക്കിങ് സോഡയിലേക്ക് അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം പതിയെ മസാജ് ചെയ്‌ത് അടർത്തിയെടുത്ത് കഴുകി കളയാം.

തൈരും നാരങ്ങ നീരും

രണ്ട് ടേബിൾ സ്‌പൂൺ തൈരിലേക്ക് ഒരു ടീസ്‌പൂൺ നാരങ്ങ നീര് ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

കാപ്പിപ്പൊടിയും പഞ്ചസാരയും

ഒരു ടേബിൾ സ്‌പൂൺ കാപ്പിപ്പൊടിയും അര ടേബിൾ സ്‌പൂൺ പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ഇത് കഴുത്തിൽ പുരട്ടി മൃദുവായി സ്ക്രബ്ബ്‌ ചെയ്‌ത് 15 മിനിട്ടിന് ശേഷം കഴുകി കളയാം.