പാക് പ്രധാനമന്ത്രിയുടെ വീടിന് സമീപം സ്‌ഫോടനം

05:02 AM May 09, 2025 |


പാകിസ്താനെതിരെയുള്ള പ്രത്യാക്രമണം ഇന്ത്യ ശക്തമാക്കുന്നതിനിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കടുത്ത് ഉഗ്ര സ്ഫോടനം. ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പാക് അധീനതയിലുള്ള കശ്മീരിലെ മുസാഫറാബാദില്‍ വന്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും കറാച്ചിലും ഇന്ത്യ തിരിച്ചാക്രമണം നടത്തി. പാക് പഞ്ചാബിലും ഇന്ത്യ തിരിച്ചാക്രമണം നടത്തുകയാണ്.
അതിനിടെ രണ്ട് പാക് പൈലറ്റുകള്‍ ഇന്ത്യയുടെ പിടിയിലാണ്.
 

Trending :