
കോഴിക്കോട് : ഷഹബാസ് വധക്കേസിൽ പ്രതികളായ ആറു വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം തടഞ്ഞുവച്ചു. കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ഇവരുടെ ഫലം തടഞ്ഞുവച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാർഥി - യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. ട്യൂഷൻ സെന്ററിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് ഷഹബാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്.