മധ്യപ്രദേശിൽ വീണ്ടും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

08:34 PM Feb 04, 2025 | Neha Nair

ന്യൂഡൽഹി: ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ രണ്ട് സ്വകാര്യ സ്‌കൂളുകൾ ഒഴിപ്പിച്ചതായി പൊലീസ്. രണ്ട് സ്‌കൂളുകളിലേക്കും ബോംബ് നിർവീര്യ സേനയെ അയച്ചിട്ടുണ്ടെന്നും ഇതുവരെ സ്‌ഫോടക വസ്തു കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

​ഇന്ന് രാവിലെയാണ് ഖാണ്ഡവ റോഡിൽ സ്ഥിതി ചെയ്യുന്ന ന്യൂ ദിഗംബർ പബ്ലിക് സ്‌കൂളിലേക്കും റാവു ഏരിയയിലെ ഇൻഡോർ പബ്ലിക് സ്‌കൂളിലേക്കും ഇ മെയിലുകൾ വന്നത്. ആർ.ഡി.എക്‌സ് ഉപയോഗിച്ച് പൊട്ടിത്തെറി നടത്തുമെന്നായിരുന്നു ഭീഷണിയെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു. ചില കാര്യങ്ങൾ തമിഴിലും എഴുതിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.