+

പെപ്സിയും മക്ഡോണാൾഡ്സും ബഹിഷ്‍കരിക്കണം : ബാബ രാംദേവ്

പെപ്സിയും മക്ഡോണാൾഡ്സും ബഹിഷ്‍കരിക്കണം : ബാബ രാംദേവ്

ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവക്കെതിരെ പ്രതികരണവുമായി യോഗ ഗുരു ബാബ രാംദേവ്. എല്ലാ ഇന്ത്യക്കാരും അമേരിക്കൻ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണ​മെന്ന് ബാബ രാംദേവ് പറഞ്ഞു. ട്രംപിന്റെ നടപടി രാഷ്ട്രീയമായ ഭീഷണിയും ഗുണ്ടായിസവും സ്വേച്ഛാധിപത്യവുമാണെന്ന് രാംദേവ് പറഞ്ഞു.

ഇന്ത്യയിലെ ആളുകൾ ശക്തമായി തീരുവയെ നേരിടണം. അമേരിക്കൻ കമ്പനികളേയും ബ്രാൻഡുകളേയും ബഹിഷ്‍കരിക്കാൻ ഇന്ത്യ തയാറാവണം. കൊക്കോ കോള, സബ്വേ, കെ.എഫ്.സി, മക്ഡോണാൾഡ്സ് തുടങ്ങിയ കമ്പനികളെ ബഹിഷ്‍കരിക്കണം. ഇത് യാഥാർഥ്യമായാൽ അമേരിക്കയിൽ പ്രശ്നങ്ങളുണ്ടാവും.

ഇത് അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്നതിനിടയാക്കും. ഇതോടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭയന്ന് തീരുവയിൽ നിന്നും പിന്മാറും. ഇന്ത്യക്കെതിരെ തിരിഞ്ഞതിലൂടെ വലിയ മണ്ടത്തരമാണ് ട്രംപ് കാണിച്ചതെനനും അദ്ദേഹം പറഞ്ഞു.

റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് പി​ഴ​യാ​യി ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യ 25 ശ​ത​മാ​നം തീ​രു​വ കഴിഞ്ഞ ദിവസം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നിരുന്നു. ഈ ​മാ​സം ഏ​ഴി​ന് ചു​മ​ത്തി​യ 25 ശ​ത​മാ​നം പ​ക​ര​ത്തീ​രു​വ​ക്ക് പു​റ​മേ​യാ​ണ് ഇ​ത്. ഇ​തോ​ടെ, ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​ള്ള മൊ​ത്തം തീ​രു​വ 50 ശ​ത​മാ​ന​മാ​യി ഉ​യ​രും. അ​മേ​രി​ക്ക​ൻ സ​മ​യം ബ​ു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 12.01ന് ​ശേ​ഷം അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് തീ​രു​വ ബാ​ധ​ക​മാ​വു​ക​യെ​ന്ന് ആ​ഭ്യ​ന്ത​ര സു​ക്ഷ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​ന് മു​മ്പ് ക​പ്പ​ലു​ക​ളി​ൽ ക​യ​റ്റി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പി​ഴ​ത്തീ​രു​വ ബാ​ധ​ക​മാ​കി​ല്ല. ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 17ന് ​മു​മ്പ് അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന​വ​യാ​യി​രി​ക്ക​ണം.

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം ഈ അധിക തീരുവ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന 60.2 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളെ ബാധിക്കും. അതിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, ഫർണിച്ചർ, ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല വലിയൊരു അളവിൽ തൊഴിൽ നഷ്ടത്തിനും ഇത് ഇടയാക്കും. ആഗോളവിതരണ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ഗണ്യമായി കുറക്കും.

facebook twitter