+

പ്രണയം നിരസിച്ചു, യുവതിയുടെ അച്ഛനെ വെടിവച്ച്‌ കൊന്ന് ബി ഫാം വിദ്യാര്‍ത്ഥി

നോയിഡയില്‍  വിവാഹാഭ്യർത്ഥന നിരസിച്ചു,  പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി 23കാരൻ.മൂന്നാം വ‍ർഷ ബിഫാം വിദ്യാർത്ഥി ദീപക് ഗോസ്വാമി എന്ന 23കാരനാണ് അറസ്റ്റിലായത്. ഗ്രേറ്റർ നോയിഡയില്‍ സ്ഥല കച്ചവടം ചെയ്തിരുന്ന 45കാരനായ മഹിപാല്‍ ആണ് കൊല്ലപ്പെട്ടത്

നോയിഡ: നോയിഡയില്‍  വിവാഹാഭ്യർത്ഥന നിരസിച്ചു,  പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി 23കാരൻ.മൂന്നാം വ‍ർഷ ബിഫാം വിദ്യാർത്ഥി ദീപക് ഗോസ്വാമി എന്ന 23കാരനാണ് അറസ്റ്റിലായത്. ഗ്രേറ്റർ നോയിഡയില്‍ സ്ഥല കച്ചവടം ചെയ്തിരുന്ന 45കാരനായ മഹിപാല്‍ ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മകളെ ദീപകിന് വിവാഹം ചെയ്യാൻ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ യുവതി താല്‍പര്യമില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച്‌ പറയുന്നത്.

ഡിസംബറില്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനം, ഇയാളില്‍ നിന്ന് തോക്ക്, തിരകള്‍, ഐഫോണ്‍, മോട്ടോർ സൈക്കിള്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ധൂം ബൈപാസില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

facebook twitter