+

ബിപി ഉണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങൾ ഇവയാണ്

ബിപി ഉണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങൾ ഇവയാണ്

ബിപി കൂടുന്നത് ഹൃദയത്തിന് മാത്രമല്ല വെല്ലുവിളി സൃഷ്ടിക്കുന്നത്. മറ്റ് പല രീതിയിലും ബിപി നമുക്ക് വില്ലനായി വരാം. അന്യൂറിസം എന്നൊരു അവസ്ഥയുണ്ട്. രക്തക്കുഴലുകളിലെ ദുര്‍ബലമായ ഭാഗങ്ങളില്‍ വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ചില സന്ദര്‍ഭങ്ങളില്‍ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടായി രോഗി മരിക്കുന്നതിലേക്ക് വരെ അന്യൂറിസം നയിക്കാം.

ഹൃദയാഘാതം പോലെ തന്നെ അനിയന്ത്രിതമായ ബിപി പക്ഷാഘാതത്തിലേക്കുമുള്ള സാധ്യതയും തുറക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതിലൂടെയാണ് പക്ഷാഘാതത്തിനുള്ള സാധ്യതയുണ്ടാകുന്നത്.

ഉയര്‍ന്ന ബിപി ക്രമേണ വൃക്കകളെയും ബാധിക്കാം. വൃക്കകളിലെ രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതും ഏറെ അപകടകരമായ അവസ്ഥ തന്നെയാണ്.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപിയുള്ളവര്‍ എങ്ങനെയും അത് നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ജീവിതരീതി, പ്രത്യേകിച്ച് ഭക്ഷണം അതിന് അനുസരിച്ച് ചിട്ടപ്പെടുത്തുക. മരുന്നോ ചികിത്സയോ ആവശ്യമാണെങ്കില്‍ അതെടുക്കുക. ഇടവിട്ട് ബിപി പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

facebook twitter