ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ പ്രതി ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ജെയിംസിന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുമതി. ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരുന്ന മിഷേലിനെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി നിര്‍ദ്ദേശിച്ചു. തിഹാര്‍ ജയില്‍ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പാസ്പോര്‍ട്ട് ലഭിക്കാന്‍ രണ്ടുമാസമെങ്കിലും സമയമെടുക്കുമെന്ന് മിഷേല്‍ കോടതിയെ അറിയിച്ചു.
ജാമ്യം വ്യവസ്ഥയുടെ ഭാഗമായി പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ കസ്റ്റഡിയിലുള്ള രേഖകള്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി.
സിബിഐ ഇഡി കേസുകള്‍ മിഷേലിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചെങ്കിലും സുരക്ഷ കണക്കില്‍ എടുത്ത് ജയിലില്‍ തന്നെ തുടരാനാണ് താല്പര്യം എന്ന് മിഷേല്‍ അറിയിച്ചിരുന്നു. കേസില്‍ ക്രിസ്ത്യന്‍ മിഷേലിനായി അഭിഭാഷകരായ അല്‍ജോ കെ ജോസഫ്, എം എസ് വിഷ്ണു ശങ്കര്‍, ശ്രീറാം പാറക്കാട്ട് എന്നിവര്‍ ഹാജരാ