+

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാ സംഘം വനപ്രദേശത്ത് കൊന്ന് കുഴിച്ചുമുടി

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാ സംഘം വനപ്രദേശത്ത് കൊന്ന് കുഴിച്ചുമുടി. തൂത്തുക്കുടിയിലാണ് സംഭവം. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്

ചെന്നൈ: കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാ സംഘം വനപ്രദേശത്ത് കൊന്ന് കുഴിച്ചുമുടി. തൂത്തുക്കുടിയിലാണ് സംഭവം. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

വീടിന് സമീപം കഞ്ചാവും ലഹരി വസ്തുക്കളും വിൽക്കുന്നത് സഹോദരങ്ങൾ ചോദ്യം ചെയ്തിരുന്നു. സമഭവം വിവരം പൊലീസിൽ അറിയിക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പകയിൽ സംഘം ഇരുവരെയും കഴിഞ്ഞമാസം 27-ന് തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കൾ പറഞ്ഞു.ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. മറ്റുരണ്ട് പേർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

facebook twitter