ആരോഗ്യ വകുപ്പിൽ 202 ഡോക്ടർമാരുടെ തസ്തിക സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാനം

12:30 PM Nov 06, 2025 |


തി​രു​വ​ന​ന്ത​പു​രം : ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി 202 ഡോ​ക്ട​ർമാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർമാ​രു​ടെ​യും സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്ട​ർമാ​രു​ടെ​യും ത​സ്തി​ക ഉ​ൾപ്പെ​ടെ​യാ​ണി​ത്.

ക​ൺസ​ൽ​ട്ട​ന്റ് ത​സ്തി​ക​യി​ൽ കാ​ർഡി​യോ​ള​ജി 20, ന്യൂ​റോ​ള​ജി ഒ​മ്പ​ത്, നെ​ഫ്രോ​ള​ജി 10, യൂ​റോ​ള​ജി നാ​ല്, ഗ്യാ​സ്‌​ട്രോ എ​ൻട്രോ​ള​ജി ഒ​ന്ന്, കാ​ർഡി​യോ തൊ​റാ​സി​ക് സ​ർജ​ൻ ഒ​ന്ന്, അ​സി​സ്റ്റ​ന്റ് സ​ർജ​ൻ എ​ട്ട്, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ 48 എ​ന്നി​ങ്ങ​നെ​യാ​ണ് ത​സ്തി​ക സൃ​ഷ്ടി​ച്ച​ത്. ജൂ​നി​യ​ർ ക​ൺസ​ൽ​ട്ട​ന്റ് ത​സ്തി​ക​യി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ 12, ജ​ന​റ​ൽ സ​ർജ​റി ഒ​മ്പ​ത്, ഒ​ബ്സ്റ്റ​ട്രി​ക്​​സ്​ ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി (ഒ​ബി ആ​ൻ​ഡ് ജി) ​ഒ​മ്പ​ത്, പീ​ഡി​യാ​ട്രി​ക്‌​സ്​ മൂ​ന്ന്, അ​ന​സ്‌​തേ​ഷ്യ 21, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ് 12, റേ​ഡി​യോ തെ​റാ​പ്പി ഒ​ന്ന്, ഫോ​റ​ൻസി​ക് മെ​ഡി​സി​ൻ അ​ഞ്ച്, ഓ​ർത്തോ​പീ​ഡി​ക്‌​സ് നാ​ല്, ഇ.​എ​ൻ.​ടി ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യും ത​സ്തി​ക സൃ​ഷ്ടി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സി.​എം.​ഒ എ​ട്ട്, അ​സി. സ​ർജ​ൻ നാ​ല്, ക​ൺസ​ൽ​ട്ട​ന്റ് ഒ​ബി ആ​ൻ​ഡ് ജി ​ഒ​ന്ന്, ജൂ​നി​യ​ർ ക​ൺസ​ൽ​ട്ട​ന്റ് ഒ​ബി ആ​ൻ​ഡ് ജി ​മൂ​ന്ന്, ജൂ​നി​യ​ർ ക​ൺസ​ൽ​ട്ട​ന്റ് പീ​ഡി​യാ​ട്രി​ക്‌​സ് മൂ​ന്ന്, ജൂ​നി​യ​ർ ക​ൺസ​ൽ​ട്ട​ന്റ് അ​ന​സ്തീ​ഷ്യ നാ​ല്, ജൂ​നി​യ​ർ ക​ൺസ​ൽ​ട്ട​ന്റ് റേ​ഡി​യോ​ള​ജി ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യും ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​നാ​ണ്​ തീ​രു​മാ​നം.