ബഹ്‌റൈനില്‍ വാഹനാപകടം ; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

02:39 PM May 31, 2025 | Suchithra Sivadas

ബഹ്‌റൈനിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ബഹ്‌റൈനിയായ അഹമ്മദ് അല്‍ ഒറായെദ് (40) ഭാര്യ ഫാത്തിമ അല്‍ ഖൈദൂം (36) എന്നിവര്‍ ആണ് മരണപ്പെട്ടത്. ദമ്പതികളുടെ മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു. കുട്ടികള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. 


മര്‍ക്കയിലുള്ള വീട്ടിലേക്ക് പോകവേയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. സാറിലേക്കുള്ള ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയുടെ സമീപത്തുള്ള റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു.? ഗുരുതര പരിക്കുകളോടെ എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികള്‍ മരിക്കുകയായിരുന്നു. ഇവരുടെ മൂന്ന് കുട്ടികളും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Trending :