കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.
കാറിലിടിച്ച ശേഷം റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ടോറസ് ലോറി കയറിയായിരുന്നു അപകടം. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ കയ്പമംഗലം പനമ്പിക്കുന്ന് പഴയ പോസ്റ്റ് ഓഫീസിനടുത്തായിരുന്നു അപകടം. മൃതദേഹം ലൈഫ് ലൈന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Trending :