+

ബേഗൂരില്‍ വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, 2 പേർക്ക് ദാരുണാന്ത്യം

കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്.

ബേഗൂർ: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്.

കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.മലേഷ്യയിൽ ടൂർ പോയി ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ ആണ് അപകടം.

ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ബന്ധുവായ ഷാഫി, ഭാര്യ ജസീറ, ഐസൺ എന്നിവരെ മൈസൂർ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. കർണാടകയിലെ ബേഗൂരില്‍ വെച്ച്‌ മ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 

facebook twitter