കോട്ടയത്ത് കാറിന് തീപിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

12:00 PM Aug 10, 2025 |


കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി തുരുത്തിയിൽ കാറിന് തീപിടിച്ച് അപകടം. സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. 

തുരുത്തി മിഷൻ പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. വാഹനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ചു.