+

പാലങ്ങള്‍ യഥാര്‍ഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

പാലങ്ങള്‍ യഥാര്‍ഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പേരാമ്പ്ര-നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചക്കിട്ടപ്പാറ, മരുതോങ്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി

കോഴിക്കോട് : പാലങ്ങള്‍ യഥാര്‍ഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പേരാമ്പ്ര-നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചക്കിട്ടപ്പാറ, മരുതോങ്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാലം വരുന്നതിന് മുമ്പും ശേഷവും എന്ന രീതിയിലാണ് ഒരു നാടിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. കടന്തറ പുഴക്ക് കുറുകെ 16.75 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്.  

ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ സി കെ ശശി, ബാബുരാജ്, ബിന്ദു വത്സന്‍, ഇ എം ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ കെ എ ജോസുകുട്ടി, ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഷിനി തുടങ്ങിയവര്‍ പങ്കെടുത്തു.
 

Trending :
facebook twitter