
പനമരം : വരദൂർ വലിയ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. പാലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചലിന് ഗുരുതരമായി പരുക്കേറ്റു. അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.