+

കുട്ടനാടൻ രുചിയിൽ കരിമീൻ മപ്പാസ്‌

1 കരിമീന്‍ - അര കിലോഗ്രാം ഇ ഞ്ചി വെളുത്ള്ളി(നന്നായി ചതച്ചത്‌) - അഞ്ച്‌ അല്ലികള്‍ സവാള( അരിഞ്ഞത്‌) - ഒന്നര കപ്പ്‌ ചെറിയ ചുമന്നുള്ളി(അരിഞ്ഞത്‌)- ഒരി ടീസ്‌പൂണ്‍ കടുക്‌ - അര ടീസ്‌പൂണ്‍

1 കരിമീന്‍ - അര കിലോഗ്രാം

ഇ ഞ്ചി
വെളുത്ള്ളി(നന്നായി ചതച്ചത്‌) - അഞ്ച്‌ അല്ലികള്‍
സവാള( അരിഞ്ഞത്‌) - ഒന്നര കപ്പ്‌
ചെറിയ ചുമന്നുള്ളി(അരിഞ്ഞത്‌)- ഒരി ടീസ്‌പൂണ്‍
കടുക്‌ - അര ടീസ്‌പൂണ്‍
3 പച്ചുമുളക്‌( നെടുകെ പിളര്‍ന്നത്‌) - അഞ്ചെണ്ണം
മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്‌പൂണ്‍
4 തേങ്ങാപ്പാല്‍(വെള്ളം ചേര്‍ക്കാതെ) - രണ്ട്‌ കപ്പ്‌
5 ഗരം മസാല - ഒരു നുള്ള്‌
6 വിനാഗിരി - ഒരു ടീസ്‌പൂണ്‍
7 കറിവേപ്പില - ആവശ്യത്തിന്‌
8 വെളിച്ചെണ്ണ - ആവശ്യത്തിന്‌

9 ഉപ്പ്‌ - ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം
ആദ്യം കരീമീന്‍ നന്നായി വെട്ടിക്കഴുകി വൃത്തിയാക്കി വെള്ളം വാര്‍ത്തുവെയ്‌ക്കുക. ചുവട്‌ കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന്‌ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി ചുവക്കെ മൂപ്പിക്കുക. ഇവ നന്നായി ചുമന്ന്‌ കഴിഞ്ഞാല്‍ അതിലേയ്‌ക്ക്‌ മൂന്നാമത്തെ ചേരുവ കൂടി ചേര്‍ത്ത്‌ വീണ്ടും ഇളക്കുക.
ഇത്‌ മൂന്ന്‌ മിനിറ്റോളം വീണ്ടും ചൂടാക്കണം. രണ്ട്‌ ചേരുവകളും നന്നായി മൂത്തുകഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാല്‍ ഒഴിക്കുക. ഇതിനൊപ്പം ഉപ്പും വിനാഗിരിയും ചേര്‍ത്തിളക്കുക.

ഇവ തിളച്ചുകഴിയുമ്പോള്‍ മുറിച്ചുവച്ച കരിമീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. തീ കുറച്ച്‌ പതിനഞ്ച്‌ മനിറ്റോളം അടച്ചുവച്ച്‌ വേവിയ്‌ക്കുക. നന്നായി തിളച്ചു കഴിഞ്ഞ്‌ ഒരു നുള്ള്‌ ഗരം മസാല ചേര്‍ക്കുക. വീണ്ടും ഒന്ന്‌ തിളപ്പിച്ച്‌ പെട്ടന്ന്‌ തീയില്‍ നിന്നും മാറ്റുക.

ആവശ്യമെങ്കില്‍ ഒരു കതില്‍ കറിവേപ്പില വീണ്ടും ചേര്‍ക്കാം. കരിമീനിന്‌ പകരം മറ്റ്‌ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ചേര്‍
facebook twitter