നിറയെ ഗുണങ്ങളാണെങ്കിലും കാരറ്റ് കേടുകൂടാതെ സൂക്ഷിക്കുകയെന്നത് റിസ്ക് പിടിച്ച പണിയാണ്. കടയിൽ നിന്ന് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വാടി പോകും, അല്ലെങ്കിൽ ചീഞ്ഞ് പോകുന്നതാണ് പതിവ്. എന്നാൽ ഒരൽപ്പം ശ്രദ്ധിച്ചാൽ കാരറ്റ് കേടുകൂടാതെ സൂക്ഷിക്കാം..
കാരറ്റിന്റെ രണ്ടറ്റങ്ങളും ചെത്തി കളഞ്ഞ് തൊലി കളഞ്ഞെടുക്കുക. ഇതൊരു ജാറിലോ പ്ലാസ്റ്റിക് ബാഗിലോ വച്ച് അതിൽ വെള്ളം നിറച്ച് വച്ചാൽ കാരറ്റ് കേടുകൂടാതെ വയ്ക്കാം. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഈ വെള്ളം മാറ്റി കൊടുക്കണം.
കാരറ്റ് കഴുകി ഉണക്കിയെടുത്ത് മണൽ നിറച്ച പാത്രത്തിൽ വച്ചാൽ രണ്ടാഴ്ച വരെ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
കാരറ്റ് കഴുകി ഉണക്കി പ്ലാസ്റ്റിക് ബാഗിലോ പേപ്പർ ടവലിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിന്റെ ഡ്രോയറിൽ സൂക്ഷിക്കുക. പേപ്പർ ബാഗിൽ പൊതിയുന്നത് ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കും.