കോളിഫ്ലവർ റോസ്റ്റ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ…

08:00 AM May 17, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ;

കോളിഫ്ലവർ- ഒന്ന്
തക്കാളി- ഒന്ന് വലുത്
തക്കാളി സോസ്- ഒരു ടേബിൾ സ്പൂൺ
ഇഞ്ചി പേസ്റ്റ് – ഒരു ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – കാൽകപ്പ്
പച്ചമുളക് – 4 എണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒന്നര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം;

ആദ്യമായി ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കോളിഫ്ലവർ കഷ്ണങ്ങളും അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് തിളപ്പിച്ച് ശേഷം കോരി മാറ്റിവെക്കുക. ഇനി കോളിഫ്ലവർ കഷണങ്ങളിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് കോൺഫ്ലോർ ഇത്രയും ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കാം.

ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കോളിഫ്ലവർ കഷണങ്ങൾ വറുത്ത് കോരുക. ഇതേ സമയം മറ്റൊരു പാനിൽ കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കണം. സവാള മൂത്ത് എണ്ണ തെളിഞ്ഞു കഴിയുമ്പോൾ തീ നന്നായി കുറച്ചതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ ഗരംമസാലപ്പൊടി ഇത്രയും ചേർക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ നീളത്തിൽ അരിഞ്ഞ തക്കാളിയും അരക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നൽകാം.തക്കാളി വെന്തുടഞ്ഞു കഴിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ കഷണങ്ങൾ ചേർക്കുക.കോളിഫ്ലവറിലേക്ക് മസാല നന്നായി പിടിച്ചു കഴിയുമ്പോൾ ഒരു ടേബിൾ സ്പൂൺ തക്കാളി സോസ് കൂടി ചേർത്ത് യോജിപ്പിച്ചെടുക്കാം. തുട‍ർന്ന് കാൽ കപ്പ് മല്ലിയില കൂടി വിതറി തീ ഓഫ് ചെയ്യാം. ഇതോടെ കോളിഫ്ലവർ റോസ്റ്റ് റെഡി.