+

കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് 169 കോടിയുടെ കേന്ദ്രസഹായം

കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് 169 കോടിയുടെ കേന്ദ്രസഹായം

തിരുവനന്തപുരം : കേരളത്തിന്റെ ടൂറിസം പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതി. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് വികസനത്തിനുമാണ് അനുമതി. സുദർശൻ 2.0 എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക വകയിരുത്തിയത്. കേരള ടൂറിസത്തിന് 169 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകിയത്.

പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാർക്കിനുമായി സുദർശൻ പദ്ധതിയിൽ അനുവദിച്ചത് 75.87 കോടി രൂപയാണ് . ആലപ്പുഴയിലെ കായൽ ബീച്ച് കനാൽ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിക്ക് 93.17 കോടി രൂപയാണ് അനുവദിച്ചത്.

facebook twitter