കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ വേദിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വാനോളം പുകഴ്ത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി ആര്‍ക്കെതിരെയും ആധാര്‍മികമായി ആരോപണങ്ങള്‍ ഉന്നയിക്കാറില്ലായിരുന്നു. അതുപോലെ തന്നെയാണ് വീഡി സതീശന്‍ ആര്‍ക്കെതിരെയും ആധാര്‍മികമായ ആരോപണങ്ങള്‍ ഉന്നയിക്കാറില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അടുത്ത് കണ്ടു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിയോട് നടക്കരുത് എന്ന് പറഞ്ഞിരുന്നു. അത് കേള്‍ക്കാതെ അദ്ദേഹം യാത്രയുടെ ഭാഗമായി.
കുറച്ചു ദൂരമേ നടക്കാവൂ എന്ന് താന്‍ അദ്ദേഹത്തോട് നിര്‍ബന്ധപൂര്‍വം പറഞ്ഞു. നിര്‍ബന്ധിച്ചാണ് തിരിച്ച് കാറിലേക്കു കയറ്റിയത്. രാഷ്ട്രീയത്തില്‍ നന്നായി സംസാരിക്കാന്‍ മാത്രം അറിഞ്ഞാല്‍ ഇതിനു കഴിയില്ലെന്നും, ജനത്തിനു വേണ്ടി ജീവിക്കാനുള്ള വികാരം ഉണ്ടായാലേ ഇങ്ങനെ കഴിയൂ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു.