+

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ജാഗ്രത വേണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്

സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍.

ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് .കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ റിക്രൂട്ട്‌മെന്റ് നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. ഇത്തരത്തില്‍ പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍.

ചില വ്യക്തികളുടെ വഞ്ചനയിലകപ്പെട്ട് പോകാതെ ഉദ്യോഗാര്‍ത്ഥികള്‍ ജാഗരൂകരാകണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി. അത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ പൊലീസിനെയോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ വിവരം അറിയിക്കണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു.

facebook twitter