+

തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവ അടങ്ങിയ ഈ ഇലവർഗ്ഗം കഴിക്കൂ ; ഗുണങ്ങൾ പലതാണ്

തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവ അടങ്ങിയ ഈ ഇലവർഗ്ഗം കഴിക്കൂ ; ഗുണങ്ങൾ പലതാണ്

ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല എന്നുറപ്പാണ്. ചേമ്പിലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോകും. വൈറ്റമിന്‍ എ കൊണ്ട് നിറഞ്ഞതാണ് ചേമ്പില. വൈറ്റമിന്‍ ബി, സി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയയും അടങ്ങിയിരിക്കുന്നു.

35 കാലറിയും ഫൈബറുകളും ചെറിയതോതില്‍ കൊഴുപ്പുമാണ് ഒരു കപ്പ് ചേമ്പിലയില്‍ അടങ്ങിയിരിക്കുന്നത്. ക‍ർക്കിടകത്തിലെ പത്തിലക്കറികളിൽ ചേമ്പിലയും ഉൾപ്പെടുത്തിയിരിക്കുന്നു. കാന്‍സറിനെ തടയാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും അകലും.

കാലറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ജീവകം ബി ഉള്ളതിനാൽ ഗ‍ർഭസ്ഥ ശിശുവിൻ്റെ വള‍ർച്ചയ്ക്കും നാഡിവ്യവ്സ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല ഇൻസുലിൻ്റേയും പഞ്ചസാരയുടേയും അളവിനെ ചേമ്പില നിയന്ത്രിക്കുന്നു.

ജീവകം എ ധാരാളം അടങ്ങിയതിനാല്‍ ചര്‍മ്മത്തിലെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചേമ്പിലയിലെ പൊട്ടാസ്യം ഹൃദയത്തിൻ്റെ പ്രവ‍ർത്തനത്തെ സഹായിക്കുന്നു. ച‍ർമ്മത്തിൻ്റെ ചുളിവകറ്റാനും ചേമ്പില സഹായിക്കുന്നു

facebook twitter