രാസലഹരി വേട്ട ; മൂന്നു പേര്‍ അറസ്റ്റില്‍

06:29 AM Jul 28, 2025 |


കോട്ടയം ജില്ലയില്‍ നടത്തിയ രാസലഹരി വേട്ടയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ടയില്‍ രണ്ടും, മണര്‍കാട് നിന്നും ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നിരോധിത രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്ള ഷഹാസ് ആണ് മണര്‍കാട് നിന്ന് പിടിയിലായത്. ഈരാറ്റുപേട്ടയില്‍ നിന്ന് വട്ടക്കയം സ്വദേശി സഹിലും, യാമിന്‍ യാസീന്‍ എന്നിവരുമാണ് പിടിയിലായത്. ഇവരെ പൊലീസ് റിമാന്റ് ചെയ്തു.