
തിരുവനന്തപുരം : സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും.സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്ബുള്ള പരിശോധന കാര്യക്ഷമമായിരുന്നില്ലെന്ന് കാട്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കെട്ടിടങ്ങളിലും ഫിറ്റ്‌നസ് പരിശോധന നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു.