+

സ്വാദിഷ്ടമായ ലഡ്ഡു

സ്വാദിഷ്ടമായ ലഡ്ഡു

ചേരുവകൾ

ചെറുപയർ (കഴുകി വൃത്തിയാക്കിയത്)- 1 കപ്പ്

പഞ്ചസാര (പൊടിച്ചത്) - 1/4 കപ്പ് (അല്ലെങ്കിൽ മധുരത്തിനനുസരിച്ച്)

ഏലക്കാ പൊടി - 1 ടീസ്പൂൺ

നെയ്യ് - 1/4 കപ്പ് (ഉരുക്കിയത്)

അണ്ടിപ്പരിപ്പ്, കിസ്മിസ് (ഓപ്ഷണൽ) - അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ചെറുപയർ ഇട്ട് നന്നായി കളർ മാറി നല്ല മണം വരുന്നതുവരെ ചെറിയ തീയിൽ വറുത്തെടുക്കുക. ചെറുപയർ കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. വറുത്ത ചെറുപയർ ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് തരിയോടുകൂടി പൊടിച്ചെടുക്കുക.

വല്ലാതെ പൊടിഞ്ഞുപോകാതെ ചെറിയ തരികൾ ഉണ്ടാകുന്നത് നല്ലതാണ്. ഒരു പാത്രത്തിൽ പൊടിച്ച ചെറുപയർ, പൊടിച്ച പഞ്ചസാര, ഏലക്കാ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഉരുക്കിയ നെയ്യ് കുറേശ്ശേ ചേർത്ത് ഇളക്കുക. പഞ്ചസാരക്ക് പകരം ശർക്കരപ്പൊടിയും ഉപയോഗിക്കാവുന്നതാണ്.

ലഡ്ഡു ഉരുട്ടാൻ പാകത്തിന് നെയ്യ് ചേർത്താൽ മതി. ഇത് ചെറുചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.ആവശ്യമെങ്കിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പോ കിസ്മിസ്സോ വെച്ച് ലഡ്ഡു അലങ്കരിക്കാം.

facebook twitter