+

ദളിത് ബാലനെ മര്‍ദിച്ചു, പാന്റില്‍ തേളിനെ ഇട്ടു ; മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്

അധ്യാപകര്‍ മകനെ സ്‌കൂളിലെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി പാന്റില്‍ തേളിനെ ഇട്ടതായും അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ എട്ടുവയസ്സുള്ള ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പാന്റില്‍ തേളിനെ ഇടുകയും ചെയ്തതിന് ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നു അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ഹെഡ്മാസ്റ്റര്‍ ദേവേന്ദ്രയും അധ്യാപകരായ ബാബു റാമും കൃതിക താക്കൂറും ഒരു വര്‍ഷത്തോളമായി തന്റെ മകനെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.


തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനാല്‍ കുട്ടിയുടെ ചെവിയില്‍ നിന്ന് രക്തം വരികയും കര്‍ണപുടത്തിന് പരിക്കേല്‍ക്കുകയും ചെയ്തതായി പിതാവ് പറഞ്ഞു. അധ്യാപകര്‍ മകനെ സ്‌കൂളിലെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി പാന്റില്‍ തേളിനെ ഇട്ടതായും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.


രോഹ്രുവില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ജാതി വിവേചനം നേരിട്ടതായും പരാതികള്‍ ഉയരുന്നുണ്ട്.

facebook twitter