ചെറുപയർ വെച്ച് അടിപൊളി ചായക്കടി തയ്യാറാക്കിയാലോ ​​​​​​​

06:30 PM May 14, 2025 | AVANI MV


ആവശ്യമായ ചേരുവകൾ

    ചെറുപയർ – ഒരു കപ്പ്‌
    സവാള – 1
    പച്ചമുളക് – രണ്ടോ മൂന്നോ
    ഇഞ്ചി – ചെറിയ കഷണങ്ങൾ
    ഓയിൽ, ഉപ്പ് ആവിശ്യത്തിന്
    ചേരുവകൾ
    ചെറുപയർ – ഒരു കപ്പ്‌
    സവാള – 1
    പച്ചമുളക് – രണ്ടോ മൂന്നോ
    ഇഞ്ചി – ചെറിയ കഷണങ്ങൾ
    ഓയിൽ, ഉപ്പ് ആവിശ്യത്തിന്

 ചെറുപയർ കട്ലറ്റ്  തയ്യാറാക്കുന്ന വിധം

Trending :

ചെറുപയർ കുതിർത്ത് വയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ ചെറുപയർ ഒട്ടും വെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുക്കുക. ഒരു ബൗളിൽ അരച്ചെടുത്ത പയറിൽ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സ്‌ ചെയ്യുക. കട്ലറ്റിന്റെ ആകൃതിയിൽ കയ്യിൽ പരത്തി എടുക്കുക. മിക്സ്‌ ലൂസായി എന്ന് തോന്നുവാണെങ്കിൽ മാത്രം ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ചേർക്കാം. ഷേപ്പ് ചെയ്ത കൂട്ട് മുട്ടയിൽ മുക്കി ബ്രെഡ് പൊടി കവർ ചെയ്ത് ചൂടായ എണ്ണയിൽ തീ കുറച്ച് വറുത്തെടുക്കുക. ചെറുപയർ കട്ട്ലറ്റ് റെഡി