പോഷകപ്രദമായ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാന ഘടകമാണ് ധാന്യങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍. ചെറുപയർ വിവിധ രീതിയില്‍ പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചെറുപയര്‍. ചെറുപയര്‍ കൊണ്ടുള്ള കഞ്ഞി രാവിലെയോ രാത്രിയോ കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ ജീവകങ്ങള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്കുന്നു. അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിക്കാൻ ചെറുപയറിന് കഴിയും. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.
ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്.മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ ഉറവിടമാണ്. ദൈനംദിന ഭക്ഷണങ്ങളുടെ പട്ടികയില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് കഫ, പിത്ത രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും.