കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്തിലെത്തി. വ്യാഴാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുവൈത്ത് എയര്‍ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്തിലെത്തിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷന്‍, കല കുവൈത്ത് ഭാരവാഹികളും ചേര്‍ന്ന് ഔദ്യോഗിക സ്വീകരണം നല്‍കി.
ഇന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള പ്രധാന കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടക്കും. നാളെ വൈകീട്ട് 4.30ന് മന്‍സൂരിയയിലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും.
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തില്‍ എത്തുന്നത്.
Trending :