കുട്ടിക്ക് പച്ചക്കറി കഴിക്കാന്‍ മടിയാണോ?

09:50 AM Aug 04, 2025 | Kavya Ramachandran

ആവശ്യമുള്ള സാധനങ്ങള്‍

2 ടേബിള്‍ സ്പൂണ്‍ ഗോതുമ്പുപൊടി, 1 മുട്ട, 1 സവാള ചെറുതായി അരിഞ്ഞത്, ഒരു പകുതി തക്കാളി, 1 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, കാബ്ബജ്, ബട്ടര്‍, ചീസ്,ടൊമാറ്റോ സോസ്, ഉപ്പ്

ഉണ്ടാക്കുന്ന വിധ്ം

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി, മുട്ട ,സവാള, പച്ചമുളക്, തക്കാളി, ക്യാരറ്റ്, കാബ്ബജ് ചെറുതായി അരിഞ്ഞതും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മിക്‌സ് ആക്കുക. ഇതിലേക്ക് വളരെ ചെറിയ അളവില്‍ വെള്ളം ചേര്‍ക്കുക. ശേഷം സ്റ്റൗ ഓണ്‍ ചെയ്ത് പാന്‍ വെക്കുക. ചൂടായ ശേഷം ബട്ടര്‍ ഇടുക. ബട്ടര്‍ ഉരുകി കഴിഞ്ഞ ശേഷം ഇതിലേക്ക് മികിസ് ചെയ്ത് വച്ച മിശ്രിതം ദോശ പരുത്തുന്നത് ആക്രതിയില്‍ ഒഴിക്കുക. അതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തിടുക. ശേഷം രണ്ടു മിനിറ്റ് വേവിക്കുക. തുടര്‍ന്ന് സേര്‍വിങ് പ്ലേറ്റിലേക്ക് മാറ്റുക. കുട്ടികള്‍ക്ക് കൊടുക്കുന്നതി മുമ്പായി ടോമാറ്റോ സോസും സ്പ്രഡ് ചെയ്യുക. ഇനി രുചികരമായ ഈ വിഭവം ചൂടോടെ കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കൂ…