മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു രഞ്ജിത്ത് സംവിധാനത്തിലെത്തിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു. ചിത്രം വീണ്ടും തിയേറ്ററില്‍ എത്തിയപ്പോള്‍ ആരാധകര്‍ കൊണ്ടാടുകയായിരുന്നു. രാവണപ്രഭു ഇറങ്ങിയ സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികള്‍ സിനിമയ്ക്ക് ഡാന്‍സ് കളിച്ചുവെന്നും അവര്‍ സിനിമ എന്‍ജോയ് ചെയ്തുവെന്നും പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്.
'രാവണപ്രഭു ഇറങ്ങുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത കുട്ടികളാണ് സിനിമ കാണാന്‍ തിയേറ്ററില്‍ വന്ന് ഡാന്‍സ് കളിക്കുന്നത്. അവര്‍ ആ സിനിമ എന്‍ജോയ് ചെയ്തു. അത്രയേയുള്ളൂ,' രഞ്ജിത്ത് പറഞ്ഞു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നാല് കോടിയില്‍ കൂടുതല്‍ കളക്ഷന്‍ രാവണപ്രഭു നേടിയിട്ടുണ്ട്.റീ റിലീസുകളില്‍ മോഹന്‍ലാലിന്റെ അഞ്ചാമത്തെ ഉയര്‍ന്ന കളക്ഷനാണിത്. 5.40 കോടി നേടിയ ദേവദൂതന്‍ ആണ് റീ റിലീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിയ മോഹന്‍ലാല്‍ സിനിമ.