+

നാല് മണിക്ക് ചായക്കൊപ്പം ഒരു കിടിലൻ ചൂട് മുളക് ബജി

വലിയ പച്ചമുളക് -4     കടലമാവ് -1/ 2 കപ്പ്     അരിപ്പൊടി -2 ടേബിൾ സ്പൂൺ     മുളകുപൊടി -1/ 2 ടി സ്പൂൺ

ആവശ്യമായ ചേരുവകൾ

    വലിയ പച്ചമുളക് -4
    കടലമാവ് -1/ 2 കപ്പ്
    അരിപ്പൊടി -2 ടേബിൾ സ്പൂൺ
    മുളകുപൊടി -1/ 2 ടി സ്പൂൺ
    സോഡാ പൊടി – 1/ 2 ടി സ്പൂൺ
    ജീരകം,മഞ്ഞൾപ്പൊടി ,കായപ്പൊടി – 1 പിഞ്ച്
    വെളുത്ത എള്ള്- 1 ടേബിൾ സ്പൂൺ (optional)
    വാള ൻ പുളിയുടെ നീര് – 1 ടേബിൾ സ്പൂൺ
    സവാള പൊടിയായി അരിഞ്ഞത്- കുറച്ച്

തയ്യാറാക്കുന്ന വിധം

കടലമാവും അരിപ്പൊടിയും ഉപ്പും മഞ്ഞളും ജീരകവും മുളകുപൊടിയും സോഡാ പൊടിയും കുറച്ചു വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക. പച്ചമുളക് നെടുകെ മുറിച്ചു അകത്ത് നിന്നും സീഡ്സും നാരുമൊക്കെ മാറ്റുക. സവാളയും ഇഞ്ചിയും പൊടിയായി അരിഞ്ഞതും എള്ളും പുളിയുടെ നീരുചേർത്ത് ഒന്ന് ചതക്കുകയോ അരക്കുകയോ ചെയ്യുക. ഈ മിക്സ്‌ മുളകിനകത്തേക്ക് ഫിൽ ചെയ്ത ശേഷം കടലമാവ് മിക്സിൽ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ ആകും വരെ വറുത്തെടുക്കുക . ബജി റെഡി .

facebook twitter