ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം ; വഴിയോര കടകൾ തകർത്തു

11:45 AM May 15, 2025 |


ചിന്നക്കനാൽ: ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ തകർത്തു. സംസ്ഥാനപാതയിൽ പെരിയകനാലിന് സമീപം പുതുപെരട്ട് ഭാഗത്താണ് കൊമ്പൻ ഇറങ്ങിയത്. രാവിലെ നാലുമണിയോടുകൂടിയാണ് സംഭവം.

വഴിയോരത്ത് സ്ഥിതി ചെയ്തിരുന്ന നാല് കടകൾ ആന തകർക്കുകയായിരുന്നു. കൈതച്ചക്കകൾ സൂക്ഷിച്ചിരുന്ന കടകളാണ് തകർത്തത്. രണ്ട് മണിക്കൂറോളം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരുത്തിയത്.